മലപ്പുറം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഉത്തരമേഖലാ സമ്മേളനം മെയ് 18ന് ഞായറാഴ്ച മലപ്പുറത്ത് നടത്തും. സമ്മേളനത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘ രൂപീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി അപ്പുട്ടി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജന് തോട്ടത്തില്‍, എന്‍ ശോഭന്‍ ബാബു, പി മോഹനന് പാലക്കാട്, സി എ നാരായണന് കാസര്‍ഗോഡ്, ഗണേശന് വയനാട് എന്നിവര്‍ സംസാരിച്ചു .കെ പി അപ്പൂട്ടി (ചെയര്മാന്), പി സി കൃഷ്ണന്‍കുട്ടി വയനാട് ,എന്‍ വി ഷണ്മുഖന് ആചാരി പാലക്കാട് ( വൈസ് ചെയര്മാന്മാര്), രാജന് തോട്ടത്തില്‍ (കണ്‍വീനര്‍) , പ്രസന്നകുമാര്‍ കാസര്‍ഗോഡ് ,വിജേഷ് മലപ്പുറം (ജോയിന്റ് കണ്‍വീനര്‍മാര്‍), അറുമുഖന് കാവനൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
