ഇതര സംസ്ഥാന തൊഴിലാളിയെ വണ്ടൂർ കുറ്റിയിലെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽക്കട്ട മുർഷിദാബാദ് സ്വദേശി ഇർഫാൻ അൻസാരിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് രാത്രി 8.15 ഓടെ ജഡം പുറത്തെടുത്തു. ബുധനാഴ്ച ഈ ഭാഗത്ത് ഒരു അപകടം നടന്നിരുന്നു. ബൈക്കിൽ മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകകയും തുടർന്ന് ചെറിയൊരു തർക്കവും ഉടലെടുത്തിരുന്നു . ഇതിനിടയിലാണ് ബൈക്കിലുണ്ടായിരുന്ന ഇർഫാൻ അൻസാരി , ഭയന്ന് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടിയത്. കൂടെയുണ്ടായിരുന്നവർ പരിസരങ്ങളിൽ എല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഇർഫാനെ കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് ഇർഫാന്റെ മൃതദേഹം കിണറ്റിൽ കണ്ടത്. തുടർന്ന് വണ്ടൂർ പോലീസ് സ്ഥലത്തെത്തുകയും, തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് മൃതദേഹം പുറത്തെടുക്കുകയും ആയിരുന്നു . ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിർമ്മാണ മേഖല തൊഴിലാളിയായ ഇർഫാൻ പാണ്ടിക്കാട് ചെമ്പ്രശേരി ഈസ്റ്റിൻ ഭാര്യക്കൊപ്പമാണ് താമസം. രണ്ട് വർഷം മുമ്പാണ് ഇയാൾ കേരളത്തിൽ എത്തിയത്.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com