
പാണ്ടിക്കാട്: നിപ്പ നിയന്ത്രങ്ങൾക്കിടയിൽ 3 കടകളിൽ മോഷണം. മോഷ്ടാവിന്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പാണ്ടിക്കാട് ടൗണിലെ ടിഎ വെജിറ്റബിൾ കടയിലും മേലങ്ങാടിയിലെ എൻഎസ്ആർ ഫ്രൂട്ട്സ് കടയിലും കിഴക്കേ പാണ്ടിക്കാട് ചിക്കൻ സ്‌റ്റാളിലുമാണ് മോഷണം നടന്നത്.ചിക്കൻ സ്‌റ്റാളിൽ നിന്നു 1500 രൂപയും ഫ്രൂട്സ് കടയിൽ നിന്നു ചിറല്ല 300 രൂപയും പച്ചക്കറി കടയിൽനിന്നു ചില്ലറ തുകയുമാണ് മോഷണം പോയത്. മോഷണം നടത്തിയ ശേഷം ഫ്രൂട്സ് കടയിൽ കണ്ട ഒരുസിസിടിവി ക്യാമറ മോഷ്ടാവ് കേടു വരുത്തി. മോഷ്ടാവിനെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പാണ്ടിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി പാണ്ടിക്കാട് പൊലീസിൽ പരാതി നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com