കോഴിക്കോട്: മലനാട് ഗ്രൂപ്പിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഏലായിക്ക് (തിരൂരങ്ങാടി) കക്കോടി മേഖലാ ശിഹാബ് തങ്ങൾ പുരസ്കാരം നൽകി ആദരിച്ചു. വിവിധ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും നിസ്വാർത്ഥ സേവനവും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ വർഷത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ചടങ്ങിൽ മലനാട് ഗ്രൂപ്പ് കൺവീനർ കെ.പി. മജീദ് പൊന്നാട അണിയിച്ച് പുരസ്കാരം കൈമാറി. സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുന്ന റഷീദ് ഏലായിയെ മലനാട് ഗ്രൂപ്പ് ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ വെച്ച് അഭിനന്ദിച്ചു. മലനാട് ഗ്രൂപ്പിന്റെ വിവിധ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

