Wednesday, September 17News That Matters
Shadow

കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു

കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരനില്‍ 40 ലക്ഷം രൂപ കവര്‍ന്നു. സ്‌കൂട്ടറിലെത്തിയ ഒരാളാണ് പണം കവര്‍ന്നത്. പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. എന്നാല്‍ 40 ലക്ഷം മാത്രമാണോ എന്ന കാര്യത്തില്‍ ഇനിയും കൃത്യത വന്നിട്ടില്ല. ഇയാളുടെ ഫോട്ടോയും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പന്തീരാങ്കാവില്‍ ഉച്ചയോടുകൂടിയാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഷിബിന്‍ ലാല്‍ എന്ന വ്യക്തി തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷിബിന്‍ലാലിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഫറൂഖ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തി സമീപ പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ ന്നാണ് ഷിബിന്‍ ലാല്‍ ആണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് എത്തി. പണം കവര്‍ച്ച നടത്തിയതിന് ശേഷം അധിക ദൂരം പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ വാഹനങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL