കണ്ണൂർ: ആലക്കോട് കോളിയിൽ മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയിൽ കൊണ്ട് ഒന്നര വയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ പുലിക്കിരി വിഷ്ണുവിന്റെയും പ്രിയയുടെയും മകൻ ദയാൽ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.
മുത്തശ്ശി നാരായണി വിറകു വെട്ടുകയായിരുന്നു. നാരായണിയുടെ പിൻഭാഗത്തുനിന്നു കുട്ടി മുന്നിലേക്കു ഓടി വരവെയാണ് അപകടമുണ്ടായത്. നാരായണിയുടെ ഏക മകളാണ് കുട്ടിയുടെ മാതാവ് പ്രിയ. സംഭവം നടക്കുമ്പോൾ പ്രിയക്കു പുറമേ നാരായണിയുടെ സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നു. മരിച്ച ദയാലിന്റെ സഹോദരി ദീക്ഷിത പിതാവ് വിഷ്ണുവിന്റെ കൂടെ പൂവഞ്ചാലിലാണ് താമസിക്കുന്നത്. നാരായണിയ്ക്ക് കാഴ്ചപരിമിതിയുണ്ട്.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com