Wednesday, March 18News That Matters
Shadow

ആയൂർവ്വേദ കോളേജാശുപത്രിയിലെ ഇഫ്താർ വിരുന്ന് ഏഴാം വർഷത്തിലേക്ക്.

എടരിക്കോട് കോളേജ് പടിയിലെ ആയൂർവ്വദ കോളേജാശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി എസ്.കെ.എസ്.എസ്.എഫ് എടരിക്കോട് യൂണിറ്റ് കമ്മിറ്റി നടത്തിവരുന്ന ഇഫ്താർ വിരുന്ന് ഏഴാം വർഷത്തിലേക്ക് കടക്കുന്നു. റമളാൻ ഒന്ന് മുതൽ മുപ്പത് വരെ നീണ്ടുനിൽക്കുന്ന വിരുന്നിൽ പഴവർഗ്ഗങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ആശുപത്രിയിൽ കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാണ് ഈ കാരുണ്യ പ്രവർത്തനം. യൂണിറ്റ് കമ്മിറ്റിക്ക് കീഴിലുള്ള പ്രവർത്തകരും വിഖായ വളണ്ടിയർമാരുമാണ് വിതരണത്തിന് പിന്നിൽ സജീവമായി രംഗത്തുള്ളത്. സി.ടി ഷമീം, കടക്കോട്ട് അബ്ദുൽ ബാസിത്, യഹകൂബ് കെ, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് അൻസബ്, മുഹ്സിൻ തുടങ്ങിയ നേതാക്കൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL