തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആന്വേഷണം പ്രഖ്യാപിച്ചു. ഡിജിപിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷത്തിന് പുറമെ മുന്നണിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപി എംആര്‍ അജിത് കുമാര് രണ്ട് പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയത്. എം വിന്‍സെന്റ് നല്‍കിയ പരാതിയും സര്‍ക്കാര്‍ ഡിജിപിക്ക് കൈമാറി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com