മുംബൈ: ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ചുരുണ്ട് കിടക്കുന്ന പാമ്പിനെ കണ്ട് പരിഭ്രാന്തരായി യാത്രക്കാര്‍. ജബല്‍പൂര്‍ – മുംബൈ ഗരീബ് രഥിലെ ജി 3 കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. പേടിച്ച യാത്രക്കാര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ട്രെയിനിലെ യാത്രക്കാരന്‍ തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഉടന്‍ തന്നെ വീഡിയോ വൈറലാകുകയും ചെയ്തു. മുംബൈയിലേക്കുള്ള യാത്രക്കിടെയ കാസറ സ്‌റ്റേഷന് സമീപത്തുവച്ചാണ് പാമ്പിനെ കണ്ടെത്തിയതെന്ന് യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിവരം അറിഞ്ഞ ഉടന്‍ തന്നെ യാത്രക്കാരെ കോച്ചില്‍ നിന്ന ഒഴിപ്പിച്ച് ആവശ്യമായ നടപടികള്‍ റെയില്‍വേ സ്വീകരിച്ചതായും യുവാവ് പറയുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു ഗരീബ് രഥ് എക്‌സ്പ്രസ്. പാമ്പിനെ കണ്ടതോടെ കോച്ചിലെ യാത്രക്കാര്‍ ഏറെ നേരം പരിഭ്രാന്തരായി. പാമ്പിനെ കണ്ടെത്തിയ കോച്ച് വേര്‍പ്പെടുത്തിയ ശേഷമാണ് പിന്നീട് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com