Sunday, December 7News That Matters
Shadow

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.ഇന്ന് പുലർച്ചെയാണ് ജയില്‍ ചാടിയത് എന്നാണ് നിഗമനം. സെല്ലിന്റെ കമ്ബി മുറിച്ചാണ് ജയില്‍ ചാടിയിരിക്കുന്നത് എന്നാണ് വിവരം.സഹ തടവുകാരെ ചോദ്യം ചെയ്ത വരികയാണ്. സമീപത്തെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍, റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് തെരച്ചില്‍ ഊർജിതമാക്കി. അയല്‍ സംസ്ഥാനങ്ങള്‍ക്കും കൊടും കുറ്റവാളി ജയിലില്‍ ചാടിയ വിവരം കൈമാറിയിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പൂർണ ആരോഗ്യവാനായ ഒരാളെപോലെ ഗോവിന്ദച്ചാമിയ്ക്ക് ജയില്‍ ചാടാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. 2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്‌ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനില്‍ക്കുമെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക

E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL