Tuesday, April 7News That Matters
Shadow

ബഹ്‌റൈനിൽ വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ (55) ഹൃദയാഘാതം മൂലം അന്തരിച്ചു.

മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ആകസ്മികമായ ഈ വേർപാട് സംഭവിച്ചത്. ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു.ബഹ്റൈൻ മലപ്പുറം ഡിസ്‌ട്രിക് ഫോറം എക്സിക്യൂട്ടീവ് അംഗം, മുഹറഖ് മലയാളി സമാജം അംഗം എന്നിവയില്‍ അടക്കം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളില്‍ നിറ സാന്നിധ്യമായിരുന്നു. ബഹ്‌റൈനിലെ റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL