മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയില്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയില്‍ മരിച്ചത്. അബുദാബി എൻഎംസി റോയല്‍ ഹോസ്പിറ്റല്‍ വച്ചു ചികിത്സയില്‍ ഇരിക്കെയാണ് മരണം. അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്ബനിയിലെ പിആർഒ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ റഷീദ്.പരേതരായ അബ്ദുല്‍ഹമീദ് അലീമ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: സലീന. അലീമ റെസിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിദ എന്നിവരാണ് മക്കള്‍. നടപടികള്‍ പൂർത്തിയാക്കി മയ്യിത്ത് നാട്ടില്‍ എത്തിച്ചു. മൂന്നാക്കല്‍ ജുമാഅത്ത് പള്ളി ഖബർസ്ഥാനില്‍ ഇന്ന് മറവു ചെയ്യും.
