മദീന: മദീന ഓഐസിസി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാണ്ടാം ചരമ വാർഷികദിനം ആചരിച്ചു. ചടങ്ങ് കെപിസിസി സെക്രട്ടറി കെ.പി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പൊതു ജനസേവനം ജീവിതദൗത്യമായി കണ്ട ഉമ്മൻ ചാണ്ടി സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസന സംരംഭങ്ങൾ കൊണ്ടു വരുന്നതിലും ഏറെ ശ്രദ്ധ കാണിച്ചു. ഇരുപത്തി നാല് മണിക്കൂറും ജനസേവനത്തിനായി മാറ്റി വെച്ച അദ്ദേഹം സമാനതകൾ ഇല്ലാത്ത മാതൃകയാണ് എന്നും ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യമില്ലാതെ പെരുമാറിയ നേതാവാണെന്നും നൗഷാദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മദീന ഓ.ഐ.സി സി പ്രസിഡണ്ട് ഹമീദ് പെരും പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി മുബാസ് ഒടക്കാലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുജീബ് ചെനാത്ത്, ബഷീർ പുൽപ്പള്ളി, റഫീഖ് കടയ്ക്ക , ബാബു ചുങ്കത്തറ, സിയാദ് പെരുമ്പാവൂർ, മൊയ്തീൻ കോയ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.
