മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയില്‍ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി പാച്ചേരി അലവിക്കുട്ടി(61 )യാണ് മരിച്ചത്. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തി കർമ്മങ്ങള്‍ പൂർത്തിയാക്കി മദീന സന്ദർശനത്തിലായിരുന്നു. ഇന്ന് വൈകുന്നേരം ഹറമില്‍ നമസ്‌കാരത്തിന് എത്തിയപ്പോള്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മദീന അല്‍സലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നടപടികള്‍ പൂർത്തിയാക്കി മദീനയില്‍ ഖബറടക്കം നടത്തും. സഹായങ്ങള്‍ക്കും മറ്റുമായി കെഎംസിസി മദീന വെല്‍ഫെയർവിങ് കൂടെയുണ്ട്.
