Thursday, September 18News That Matters
Shadow

കെ.മുഹമ്മദ് ഈസ അന്തരിച്ചു

ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കലാ-കായിക-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം. മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്.

ഖത്തറിലെ പ്രശസ്തമായ അലി ഇന്റർനാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജറും ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ് ഇദ്ദേഹം. ഫുട്ബാള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ് വിടവാങ്ങല്‍. 1976ല്‍ തന്റെ 19ാം വയസ്സില്‍ ഖത്തറിലെത്തി പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ച ഈസക്ക പ്രവാസത്തിന്റെ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കവെയാണ് ബുധനാഴ്ച മരണപ്പെടുന്നത്. പാലക്കാട് മേപ്പറമ്ബ് സ്വദേശി നസീമയാണ് ഭാര്യ മക്കള്‍: നജ്ല, നൗഫല്‍, നാദിർ, നമീർ

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL