Wednesday, September 17News That Matters
Shadow

ERANANKULAM

കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍.

കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍.

ERANANKULAM, LOCAL NEWS
കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ രമേശും പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ ബ്രിജേഷുമാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനിമിയാണ് ഇരുവരുമെന്നും അനാശാസ്യത്തിലൂടെ പൊലിസുകാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എഎസ്‌ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടുവെന്നും എസ്എച്ച്ഒ പിഎം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു. 'വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാരെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. അനാശാസ്യ കേന്ദ്രത്തിന്റെ മുഖ്യസൂത്രധാരന്‍ രശ്മിയെന്ന ഒരു സ്ത്രീയാണ്. അവരുടെ കീഴിലാണ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതെന്നും കസ്റ്റമേഴ്‌സിനെ അവര്‍ കണ്ടെത്തിയ ശേഷം പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിക്കുകയായിരുന്നു രീതി. കടവന്ത്രയിലെ ലോഡ്ജില്‍ തന്നെയായിരുന്നു രശ്മി...
ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താൽ.

ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താൽ.

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് പ്രതി നിഷ. ഈ ബന്ധത്തില്‍ നിഷ ഗര്‍ഭിണിയിയായിരുന്നു, കുഞ്ഞ് ജനിക്കുമ്പോള്‍ ആദ്യ ഭാര്യയിലുണ്ടായ കുട്ടി തങ്ങളുടെ ജീവിതത്തിന് തടസമാകുമോ എന്ന ചിന്തയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. നിഷയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്. നേരത്തെ കൊലപാതകത്തില്‍ അജാസിനെ പങ്കുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ അജാസിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലായിരുന്നു നിഷ കുറ്റം സമ്മതിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നെല്ലിക്കുഴി ഇരുമലപ്പടിയ്ക്ക് സമീപം വാടകയ്ക്ക് താമസ...
എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചിട്ടു

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചിട്ടു

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം വെണ്ണലയിൽ യുവാവ് അമ്മയെ കുഴിച്ചിട്ടു. അമ്മയുടെ മരണം ആരെയും അറിയിക്കാതെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. വെണ്ണല സ്വദേശി അല്ലിയാണ് മരിച്ചത് . അമ്മ മരിച്ച ശേഷം കുഴിച്ചിട്ടെന്നാണ് മകൻ്റെ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലോ ഇന്ന് രാവിലെയോ ആയിരിക്കാം മൃതദേഹം കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. പ്രദീപ് മദ്യലഹരിയിലാണെന്ന് സൗത്ത് എസി‍പി രാജ്‍കുമാര്‍ പറഞ്ഞു. ഇന്ന് രാവിലെ നാല് മണിയോടെ പ്രദീപ് സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചു സംസ്കരിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനി ആയതുകൊണ്ട് ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് നാട്ടുകാരാണ് യുവാവ് കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുന്ന കാഴ്ച കണ്ടത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി അല്ലിയുടെ മൃത...
പിറവത്ത് പൊലീസുകാരന്‍ മരിച്ച നിലയില്‍

പിറവത്ത് പൊലീസുകാരന്‍ മരിച്ച നിലയില്‍

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം പിറവത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാമലശേരി സ്വദേശി ബിജു (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ആണ് ബിജു. വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.ഭാര്യ റീന കുവൈറ്റിൽ നഴ്സാണ്. ആൻമരിയ,അലൻ എന്നിവരാണ് മക്കൾ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ) നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnliv...
മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം

മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം

ERANANKULAM, LOCAL NEWS
കൊച്ചി: കൊച്ചി മംഗളവനത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ജാർഖണ്ഡിലെ വെസ്റ്റ് സിങ്‌ഭും ജില്ലക്കാരനായ ബഹാദൂർ സൻഡി (30) ലാണ് മരിച്ചത്. കമ്പി നട്ടെല്ലിൽ തറച്ചു കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹതകള്‍ ഉള്ളതായി സൂചനകളില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നു പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത. ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സ് സമീപത്ത...
‘നേരെ ഞാൻ റെയിൽവേ ട്രാക്കിലേക്കാണ് പോയത്’; SOG ക്യാമ്പിലെ പീഡനത്തെ കുറിച്ച് മുൻ ഉദ്യോഗസ്ഥൻ

‘നേരെ ഞാൻ റെയിൽവേ ട്രാക്കിലേക്കാണ് പോയത്’; SOG ക്യാമ്പിലെ പീഡനത്തെ കുറിച്ച് മുൻ ഉദ്യോഗസ്ഥൻ

ERANANKULAM, LOCAL NEWS
കൊച്ചി: അരീക്കോട് എസ്ഒജി ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ തുടര്‍ക്കഥയെന്ന് മുൻ ഉദ്യോഗസ്ഥൻ . മുന്‍ എസ്ഒജി കമാന്‍ഡോ പി കെ മുബഷീറിന്റെ കത്താണ് നിലവില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് മുബഷീറിന്റെ കത്തും പ്രചരിക്കുന്നത്. ഏഴ് വര്‍ഷത്തോളം സര്‍വീസിലുണ്ടായിരുന്ന മുബഷീര്‍ രണ്ട് വര്‍ഷം മുമ്പാണ് തൊഴില്‍ പീഡനത്തെ തുടര്‍ന്ന് എസ്ഒജി ക്യാമ്പില്‍ നിന്ന് പുറത്തുവന്നത്. 'ഏഴ് വര്‍ഷത്തെ പൊലീസ് കരിയറും നാല് വര്‍ഷത്തോളം എസ്ഒജി ക്യാമ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം എംഎസ്പിയിലാണ് സര്‍വീസ് നടത്തുന്നത്. നാലാം വര്‍ഷം ടെസ്റ്റ് പാസായി. ടെസ്റ്റ് പാസായിട്ടും എന്നെ മാത്രം മദര്‍ ബറ്റാലിയനിലേക്ക് മടക്കി. ആ സമയത്താണ് ക്യാമ്പ് വിട്ട് പോരുന്നത്. 2022 ഏപ്രില്‍ എട്ടിനാണ് ക്യാമ്പ് വിടുന്നത്. വ്യക്തിവൈരാഗ്യം തീര്‍ത്തതിനാല്‍ ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചത്. എസ്പി അജിത്തിന്റെ പ...
61കാരിക്ക് നൽകേണ്ട മരുന്ന് 34 കാരിക്ക് നൽകി, കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ

61കാരിക്ക് നൽകേണ്ട മരുന്ന് 34 കാരിക്ക് നൽകി, കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ

ERANANKULAM, LOCAL NEWS
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതർ മരുന്ന് മാറി നൽകി. 61 കാരിക്ക് നല്‍കേണ്ട മരുന്നാണ് അനാമികയ്ക്ക് നല്‍കിയത്. പന്ത്രണ്ടാം തിയ്യതിയാണ് അനാമിക മെഡിക്കൽ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. അന്നെടുത്ത എക്സ് റേ പ്രകാരം അനാമികയുടെ ഡിസ്കിന് ബൾജ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് വീട്ടിലെത്തിയ ശേഷം അനാമിക എക്സ് റേ പരിശോധിച്ചപ്പോളാണ് പേരും വയസും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. ഈ സമയത്തെല്ലാം താൻ കടുത്തവേദന അനുഭവിക്കുകയായിരുന്നുവെന്നും അനാമിക പറയുന്നു. അടുത്ത ദിവസം തന്നെ ആശുപത്രിയിലെത്തി അനാമിക പരാതി നൽകുകയും ചെയ്തു. തിരക്കിനിടയിൽ പറ്റിപ്പോയതാണെന്നും പ്രശ്നമാക്കരുത് എന്നുമായിരുന്നു അധികൃതരുടെ മറുപടി. എക്സ് റേ റിപ്പോർട്ട് മാറിപ്പോയത് മൂലമെന്നാണ് റേഡിയോളജിസ്റ്റിന്റെ വിശദീകരണം. ലതിക എന്നയാളുടെ റിപ്പോർട്ട് ആണ് അനാമികയ്ക...
മുണ്ടക്കൈ ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സര്‍ക്കാര്‍

മുണ്ടക്കൈ ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സര്‍ക്കാര്‍

ERANANKULAM, LOCAL NEWS
കൊച്ചി: മുണ്ടക്കൈ ദുരന്തത്തിലെ ദുരിതാശ്വാസ സഹായം സംബന്ധിച്ച സത്യവാങ്മൂലം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി ലഭിച്ചെന്നും ഇതിൽ 7.65 കോടി രൂപ വിനിയോഗിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പുനരധിവാസത്തിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. അക്കൗണ്ട് ഓഫീസർ നേരിട്ട് ഹാജരായെങ്കിലും വിഷയത്തിൽ വ്യക്തത വരുത്താൻ കഴിയാത്തതിൽ കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഹരജി ഇന്ന് വീണ്ടും പരിഗണിക്കാൻ മാറ്റിയത്. ദുരന്തത്തിലെ നാശനഷ്ടങ്ങളുടെ കണക്ക് സംബന്ധിച്ച എസ്ഡിആർഎഫ് വിശദീകരണത്തിൽ കോടതി ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഏകദേശ കണക്കുപോലും നൽകാൻ ആകുന്നില്ലെങ്കിൽ, പണം ലഭിക്കുന്നില്ലെന്ന് എങ്ങനെ പറയാൻ ആകുമെന്ന് കോടതി ചോദിക്കുകയും ചെയ്തു. നിങ്ങൾ വാർത്ത...
2025 വർഷത്തെ ‘കാരുവിള്ളി’ കലണ്ടർ മന്ത്രി കടന്നപ്പള്ളി പ്രകാശനംചെയ്തു.

2025 വർഷത്തെ ‘കാരുവിള്ളി’ കലണ്ടർ മന്ത്രി കടന്നപ്പള്ളി പ്രകാശനംചെയ്തു.

ERANANKULAM, LOCAL NEWS
കൊച്ചി: പതിനാല് തലമുറകളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള കാരുവിള്ളി കുടുംബത്തിന്റെ വംശ വൃക്ഷം അനുബന്ധമായി രേഖപ്പെടുത്തിയ 2025 വർഷത്തെ കലണ്ടർ കുടുംബാംഗമായ ഹൈക്കോടതി അഡ്വക്കറ്റ് സിറാജ് കാരോളിയിൽ നിന്നും കേരള പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എറണാകുളത്ത് വച്ച് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. പുരാരേഖയായ കുടുംബ വൃക്ഷം രേഖപ്പെടുത്തിയ കലണ്ടർ പേജ് മറിച്ചു നോക്കി മന്ത്രി അഭിനന്ദിച്ചു. വരും തലമുറകൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള പ്രവർത്തനമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ചെയർമാൻ സിആർ വത്സനും ചടങ്ങിൽ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തൊപ്പി ഒളിവില്‍

തൊപ്പി ഒളിവില്‍

ERANANKULAM, LOCAL NEWS
താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി (നിഹാദ്) ഒളിവില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി. ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന

ERANANKULAM, LOCAL NEWS
കൊച്ചി: ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പിടിയിൽ. ഇടപ്പള്ളി ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയിൽ വീട്ടിൽ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. സംഭവത്തിൽ നൗഷാദിൻ്റെ സഹായിയും കൂട്ടുപ്രതിയുമായ മലപ്പുറം കോഡൂർ ചെമ്മനക്കടവ് സ്വദേശി വിനോദിനായി പൊലീസ് തെരച്ചിൽ തുടങ്ങി. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. ബാംഗ്ലൂർ, ഒഡീഷ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് പ്രിവൻറീവ് ഓഫീസർ പി. ജെ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ...
രാവിലെ ലൈസന്‍സ് കിട്ടി, പിന്നാലെ സസ്‌പെന്‍ഷന്‍

രാവിലെ ലൈസന്‍സ് കിട്ടി, പിന്നാലെ സസ്‌പെന്‍ഷന്‍

ERANANKULAM, LOCAL NEWS
കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതിന്റെ ആഘോഷം അതിരുകടന്നപ്പോള്‍ വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി. തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാര്‍ത്ഥിയുടെ ലൈസന്‍സാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി കാക്കനാടാണ് സംഭവം. ലൈസന്‍സ് കിട്ടിയ സന്തോഷം പങ്കുവെക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം 'റൈഡ്' പോയതാണ് വിദ്യാര്‍ത്ഥി. രണ്ട് പേരെയാണ് തനിക്കൊപ്പം ബൈക്കില്‍ കയറ്റിയത്. രണ്ട് ബൈക്കില്‍ മൂന്ന് പേര്‍ വീതം യാത്ര ചെയ്യുന്നത് അതുവഴി പോവുകയായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബൈക്ക് ഓടിച്ചതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് രാവിലെയാണ് തപാലിലൂടെ ലൈസന്‍സ് കിട്ടിയതെന്ന് പരിശോധനയില്‍ വ്യക്തമായി. പിന്നാലെ ബൈക്ക് ഓടിച്ച രണ്ട് പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 2000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. തെറ്റ് ആവര്‍ത്തിക്കില്ല...
ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഭാഗികമായി കത്തിനശിച്ചു

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഭാഗികമായി കത്തിനശിച്ചു

ERANANKULAM, LOCAL NEWS
ആലുവ: ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ അംബാസിഡര്‍ കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. കാര്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

ERANANKULAM, LOCAL NEWS
കൊച്ചി: മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് (43) മരിച്ച നിലയിൽ. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ തുടങ്ങിയവയാണ് റിലീസാകാനുള്ള സിനിമകൾ....

MTN NEWS CHANNEL