ബംഗളുരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മറ്റ് പെണ്‍കുട്ടികള്‍ക്ക് മാതൃകയായി ഒന്‍പതാം ക്ലാസുകാരി. കര്‍ണാടകയിലെ ബസവ കല്യാണ്‍ താലൂക്കിലാണ് പതിനാലുകാരി സ്വന്തം വിവാഹം തടഞ്ഞ് ധീരത കാണിച്ചത്. വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. അവര്‍ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതല്‍ ശൈശവ വിവാഹം മോശമാണന്ന് അറിയാമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി ചൈല്‍ഡ് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെല്ലുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഞായറാഴ്ച തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തി മുതിര്‍ന്നവരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ഇതിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ അറിയിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതുവരെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കില്ലെന്ന് അമ്മയെക്കൊണ്ട് പ്രതിജ്ഞയും എടുപ്പിച്ചു. ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരം അറിയിച്ച പെണ്‍കുട്ടിയെ അധികൃതര്‍ അഭിനന്ദിച്ചു. എല്ലാമാസവും പെണ്‍കുട്ടിക്ക് നാലായിരം രൂപ നല്‍കാന്‍ ജില്ലാ ശിശു സംരക്ഷണയൂണിറ്റിനോട് ബാലാവാകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. തന്റെ ഗ്രാമത്തെ സഹായിക്കാന്‍ ഒരു പൊലീസ് ഓഫീസര്‍ ആകണമെന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com