കോട്ടക്കൽ: അരീക്കൽ സ്വദേശി ചീരങ്ങൽ സൈദലവിയുടെ മകൻ സൈനുൽ ആബിദ് (14) വയസ്സ് ആണ് മരണപ്പെട്ടത്.

ഉച്ചക്ക് 2മണിയോടെ ആണ് സംഭവം. കുളത്തിൽ മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ തെന്നി വീണ് മുങ്ങി മരണപ്പെടുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കൽ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
