പെരിന്തല്‍മണ്ണ – ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. വലമ്പൂർ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ സുജാത (49) ആണ് മരിച്ചത്.

16 വർഷമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുജാതയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥൻ.
