മലപ്പുറം: അരീക്കോട് കിഴിശ്ശേരി കുഴിയം പറമ്പ് കമ്മുക്കപറമ്പിൽ തോട്ടിലൂടെ ഒഴുകിവന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീ വിളിച്ചു പറഞ്ഞതനുസരിച്ച് ഓടി കൂടിയ നാട്ടുകാർ ആണ് മൃതദേഹം കരക്ക് എത്തിച്ചത്. കിഴിശ്ശേരി സ്വദേശി ചെമ്പൻ കുഞ്ഞാലി എന്നവരുടെ മകൻ മുജീബ് റഹ്മാൻ ആണ് മരണപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞു. ആക്സിഡൻറ് റസ്ക്യൂ 24×7 ജില്ലാ പ്രസിഡൻറ് സുനിൽ ബാബു കിഴിശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം കരക്കടുപ്പിച്ചു അനന്തര നടപടികൾക്കുള്ള സംവിധാനം ചെയ്തു…

VIDEO