തിരുവാലി : തിരുവാലി പൂന്തോട്ടത്തിൽ ബൈക്ക് ബസ്സുമായി അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. വണ്ടൂർ വാണിയമ്പലം സ്വദേശിനി
സിമി വർഷ (22) യാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവിനെ പരിക്കുകളോടെ മഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിർദേശിൽ വന്ന ബസ്സിന്റെ സൈഡിൽ തട്ടി പിന്നിലെ ടയറിന് അടിയിൽ പെട്ടാണ് വർഷ മരണപ്പെട്ടത് എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
