കൊളപ്പുറം: ഗവണ്മെന്റ് ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഫയർ ആൻഡ് റസ്ക്യൂ ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു. കുട്ടികളെ ഫയർ എസ്റ്റിംഗൂഷർ ഉപയോഗിക്കാനും, കിണറ്റിലോ മറ്റോ അകപ്പെട്ടവരെ കയറിൽ ഉയർത്തിയെടുക്കാനും പ്രഥമ ശുശ്രൂഷ നൽകാനും പരിശീലനം നൽകി. താനൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിൽ ബി എസ് ആണ് നേതൃത്വം നൽകിയത്. രഞ്ജിത്, മുഹമ്മദ് അഷ്‌റഫ് കെ ടി, ഷാജി എന്നിവരും ടീമിലുണ്ടായിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ റഷീദ് ഉദ്ഘാടനം നിർവഹിച്ചത്. പ്രധാനാധ്യാപിക ജെസ്സി ഫിലിപ്പ് ടീച്ചർ സ്വാഗതം ചെയ്തു. പ്രസിഡന്റ് ഷറഫുദ്ദീൻ ചോലക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജ്നാ അൻവർ ആശംസ അർപ്പിച്ചു. സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ റംല കാവുങ്ങൽ നന്ദി അർപ്പിച്ചു. വിദ്യാലയത്തിലെ മറ്റു അധ്യാപകർ പിടിഎ എക്സിക്യുട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com