വേങ്ങര: കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സര്‍ഗമേളക്ക് ഇത്തവണ വേദിയാകുന്ന വേങ്ങരയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ ഒന്നിന് ഞായറാഴ്ചയാണ് മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സര്‍ഗ്ഗമേളക്ക് വേങ്ങര മനാറുല്‍ ഹുദാ ഒരുങ്ങുന്നത്. ചേറൂര്‍ റോഡ് മനാറുല്‍ ഹുദാ അറബി കോളേജ് ക്യാമ്പസിലും തൊട്ടടുത്ത പി പി ഹാളിലുമായി ഒരേസമയം 9 വേദികളിലായി മദ്രസ സര്‍ഗ്ഗമേള അരങ്ങേറും. ജില്ലയിലെ യൂണിവേഴ്‌സിറ്റി മുതല്‍ പൊന്നാനി വരെ നീണ്ടുനില്‍ക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലയിലെ കോംപ്ലസ് മണ്ഡലം തലങ്ങളിലെ മദ്രസകളില്‍ നിന്നായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 800 ഓളം കുട്ടികള്‍ 54 ഇനങ്ങളിലായി നടക്കുന്ന സര്‍ഗോത്സവത്തില്‍ മാറ്റുരക്കും.
മദ്രസാ സര്‍ഗ്ഗമേളയുടെ വിജയത്തിനായി രൂപീകരിച്ച വിവിധ സബ് കമ്മറ്റികളുടെ സംയുക്ത യോഗം കെ എന്‍ എം മലപ്പുറം ജില്ലാ സെക്രട്ടറി എന്‍ കുഞ്ഞിപ്പ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി കെ എം അബ്ദുല്‍ മജീദ് മദനി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എന്‍ വി ആഷിം ഹാജി, ടി കെ മുഹമ്മദ് മൗലവി, ആബിദ് സലഫി, അരീക്കാട്ട് ബാബു, വി കെ സി ബീരാന്‍ കുട്ടി, പി കെ കുഞ്ഞിപ്പ മാസ്റ്റര്‍, പി മുജീബ് റഹ്‌മാന്‍, സി പി കുഞ്ഞുമുഹമ്മദ്, കെ ഹാറൂണ്‍ റഷീദ്, കെ അബ്ബാസ് അലി തുടങ്ങിയ സ്വാഗത സംഘം ഭാരവാഹികള്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദീകരിച്ചു. പി കെ ആബിദ് സലഫി സ്വാഗതവും പി കെ നസീം നന്ദിയും പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com