വേങ്ങര : ഏപ്രിലിൽ വേങ്ങരയിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വ്യാപാര ഭവനിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സമ്മേളത്തിൻ്റെ ഭാഗമായി എആർ നഗർ കൊളപ്പുറത്ത് പാവപ്പെട്ട കുടുംബത്തിന് വീട് വെച്ച് നൽകും. ഹരിതചട്ടം പാലിച്ചു നടക്കുന്ന സമ്മേളനത്തിൻ്റെ ഭക്ഷണ വിഭവങ്ങൾക്കായി കണ്ണമംഗലം , ഇരിങ്ങളത്തൂർ പാടത്ത് നെൽകൃഷി ആരംഭിച്ചു കഴിഞ്ഞു. ഇവിടത്തന്നെ പച്ചക്കറികളും വിളയിക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ്എ കുഞ്ഞുണ്ണി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി കെ നാരായണൻ സമ്മേളന പരിപാടികൾ വിശദീകരിച്ചു. പ്രകാശ് പുത്തൻ മഠത്തിൽ , കെ സി അഭിലാഷ്, വി ശിവദാസ് , കെ പി സോമനാഥൻ, സി ഹരിദാസ്, പി ദാമോദരൻ, കെ ടി അലി അസ്കർ , എം കെ ദേവകി എന്നിവർസംസാരിച്ചു. എൻ പി കീരൻ കുട്ടി സ്വാഗതവും സി മുഹമ്മദ് അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
501 അംഗ സ്വാഗത സംഘം ജനറൽ കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി മണ്ണിൽ ബെൻസീറ (ചെയർപെഴ്സൺ), എ കുഞ്ഞുണ്ണി നായർ (വർക്കിംഗ് ചെയർമാൻ), ടി കെ നാരായണൻ (ജനറൽ കൺവീനർ), എൻ പി കിരൺ കുട്ടി (വർക്കിംഗ് കൺവീനർ), രാജൻ തയ്യിൽ (ട്രഷറർ), ബാലൻ വാരിയത്ത് (വർക്കിംഗ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com