മലപ്പുറം ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രൈനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് അബ്ദുസ്സമദ് സമദാനി എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു. കൂടുതൽ സ്റ്റോപ് അനുവദിക്കുന്നത് വണ്ടികളുടെ വേഗവും ഗതാഗത സൗകര്യമടക്കം ഘട കങ്ങളെ ആശ്രയിച്ചാണിരിക്കു ന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഷൊർണൂർ- മംഗലാപുരം പാതയിലൂടെ സഞ്ചരിക്കുന്ന 11 വണ്ടികൾക്ക് മതിയായ സ്റ്റോപ് ഇല്ലാത്തതുമായി ബന്ധപ്പെട്ട് ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മ ന്ത്രി. കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുകളിൽ യഥാക്രമം 41ഉം 12ഉം 87ഉം 26ഉം 39ഉം 17ഉം വണ്ടിക ൾക്ക് സ്റ്റോപ് ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com