Thursday, September 18News That Matters
Shadow

ഹിറ്റായി മലീഹ പാല്‍; 1300 പശുക്കളെ കൂടി ഷാര്‍ജയിലെത്തിച്ചു

ഷാര്‍ജ: മലീഹ പാല്‍ വിപണിയില്‍ തരംഗമായതോടെ ഫാമിലേക്ക് കൂടുതല്‍ പശുക്കളെ ഇറക്കുമതി ചെയ്ത് ഷാർജ. ഡെന്‍മാര്‍ക്കില്‍ നിന്ന് 1300 പശുക്കളെ വിമാനത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. ശനിയാഴ്ചയാണ് പശുക്കളെ ഷാര്‍ജയിലെത്തിച്ചത്. രണ്ടാമത്തെ ബാച്ച് കൂടി എത്തിയതോടെ ആകെ പശുക്കളുടെ എണ്ണം 2500 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് മലീഹയില്‍ ഉത്പാദനം ആരംഭിച്ചത്. മലീഹ ഗോതമ്പുപാടത്തിന് സമീപത്തുതന്നെയാണ് ഫാമും സ്ഥിതി ചെയ്യുന്നത്. നിലവില്‍ പ്രതിദിനം 4000 ലിറ്റര്‍ പാലാണ് ചെലവാകുന്നത്. 2025ന് മുന്‍പേ തൈര് ഉള്‍പ്പെടെയുള്ള പാല്‍ ഉത്പ്പന്നങ്ങങ്ങളുടെ ഉത്പാദനം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിവളര്‍ത്തലും പദ്ധതിയുടെ ഭാഗമാണ്.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഫാമിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. അടുത്ത വര്‍ഷം അവസാനത്തോടെ ഫാമിലെ പശുക്കളുടെ എണ്ണം 8000 ആയി ഉയര്‍ത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം തുടക്കത്തില്‍ 1500 പുതിയ പശുക്കളെ കൂടി ഫാമിലെത്തിക്കും. മലീഹ ഗോതമ്പ് പാടത്തോടനുബന്ധിച്ച് തുടങ്ങിയ മലീഹ പാലും പാൽ ഉത്പന്നങ്ങളും വിപണി കീഴടക്കുകയാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL