അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്തിലെ ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് വെട്ടി പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് AR നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർക്ക് നിവേദനം നൽകി. 20 ദിവസത്തിനകം പണി തുടങ്ങിയ റോഡുകൾ പൂർത്തിയാക്കാം എന്നും, വളരെ പെട്ടെന്ന് തന്നെ മറ്റു റോഡുകൾ ഗതാഗതയോഗ്യമാക്കുമെന്നും അധികൃതർ ഉറപ്പു നൽകി.

വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.ടി ഷംസുദ്ധീൻ , സെക്രട്ടറി മുനീർ വിലാശേരി, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ. കെ സക്കരിയ ട്രഷറർ മുസ്തഫ ഇടത്തിങ്ങൽ, വൈസ് പ്രസിഡന്റ് കെ. കെ മുജീബ് എന്നിവർ സംബധിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com