ന്യൂഡല്‍ഹി: വനിതാ ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ ടീം പുറത്തായെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ക്യാപ്റ്റന്‍ ഫാത്തിമ സന. ടൂര്‍ണമെന്റില്‍ സെമി ഉറപ്പിക്കാന്‍ പാകിസ്ഥാന് വിജയം അനിവാര്യമായിരുന്നു. മത്സരഫലം നിരാശപ്പെടുത്തുന്നതാണെങ്കിലും ടീം ക്യാപ്റ്റനെ പിന്തുണക്കുകയാണ് പാക് ആരാധകര്‍. കഴിഞ്ഞ ആഴ്ചയാണ് ഫാത്തിമ സനയുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് ടീം വിട്ടെങ്കിലും നാല് ദിവസത്തിന് ശേഷം പാകിസ്ഥാന് നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ താരമെത്തി. പാക് ടീമിനായി മൈതാനത്തിറങ്ങിയ ഫാത്തിമ സനയുടെ പ്രതിബദ്ധതയെയാണ് ആരാധകര്‍ താരത്തെ പിന്തുണച്ചത്. ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം താരത്തിന് നഷ്ടമായെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ബൗളിങ് ഓള്‍റൗണ്ടറായ താരം ടീമിനൊപ്പം ചേര്‍ന്നു. പാകിസ്ഥാനെ സംബന്ധിച്ച് സെമി ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഈ മത്സരം. മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ ദേശീയ ഗാനത്തിനിടെ കരയുന്ന താരത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കവരുന്നത്. മാനസിക പ്രയാസങ്ങള്‍ക്കിടയിലും ടീമിനോടുള്ള പ്രതിബദ്ധത കൈവിടാതെ മത്സരത്തിനിറങ്ങിയ താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു പൊരുതാന്‍ പോലും നില്‍ക്കാതെ പാകിസ്ഥാന്‍ ദയനീയമായി തോറ്റു. മത്സരത്തില്‍ 54 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് ആഘോഷിച്ചത്. ഇതോടെ ഇന്ത്യയും സെമി കാണാതെ പുറത്തായി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com