പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ നിന്നും യമഹ R1V ബൈക്കുകള്‍ മോഷണം പോയ കേസുകളില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം സ്വദേശികളായ ഷാജി കൈലാസ്(19),S/o മോളി,കുറ്റിപ്പുറം(h),പുത്തന്‍പീടിക, ഷംനാഫ്(19)S/o അഷറഫ്,പന്നിയത്ത് പറമ്പ്(h),കിഴക്കേവട്ടപ്പറമ്പ്,ഊരകം, അബുതാഹിര്‍(19) S/o അലവികുട്ടി, താഴത്തുവീട്ടില്‍ (h), ഊരകം ,ഒ.കെ.മുറി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ, താനൂര്‍ സ്റ്റേഷന്‍ പരിധികളില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ വിലകൂടിയ രണ്ട് യമഹ R1V ബൈക്കുകള്‍ , ഒരു Spender, ഒരു Pasion plus ബൈക്കുകള്‍ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന ബൈക്കുകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ഷാജി കൈലാസിന്‍റെ പേരില്‍ തൃത്താല, കാടാംപുഴ, താനൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണക്കേസുണ്ട്. ഈ അടുത്താണ് ജാമ്യത്തിലിറങ്ങിയത്. അബുതാഹിറിന്‍റെ പേരില്‍ മലപ്പുറത്ത് പോക്സോ കേസും നിലവിലുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com