തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി Dr. വി. പി സകീർ ഹുസൈന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവേഷണ വിഭാഗമായ ICSSR ന്റെ 1.5 കോടി രൂപയുടെ കായിക സാക്ഷരത (Physical Literacy) ഗവേഷണ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഗവേഷണ പദ്ധതിയുടെ കോർഡിനേറ്റർ Dr. വി. പി സകീർ ഹുസൈനും ഡയറക്ടർമാരായി കാലടി സർവകലാശാല കായിക വിഭാഗം മേധാവി Dr. ദിനു എം ആർ, തൃശൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസർ Dr. ഷഫീഖ് വി എ, നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. നാഫിഹ് ചെരപ്പുറത്ത്, കാലിക്കറ്റ് സർവകലാശാല ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. സുബൈർ മേടമ്മൽ എന്നിവരുമാണ് .
ദക്ഷിണെന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിലാണ് നാല് വർഷം നീണ്ടു നിൽക്കുന്ന കായിക സാക്ഷരത പരിശീലന പദ്ധതി നടപ്പിലാകുന്നത്. കായിക സാക്ഷരത യിലൂടെ പതിനഞ്ചോളം അടിസ്ഥാന കായിക ചലനങ്ങളിൽ (Fundamental Movement Skills) കായിക അഭിരുചി വർധിപ്പിക്കുകയും എല്ലാ തരം കായിക ഇനങ്ങളുടെയും അടിസ്ഥാന കഴിവുകൾ ചെറുപ്പത്തിലേ സ്വയത്തമാക്കുകയും ചെയ്യുന്നതാണ് കായിക സാക്ഷരത പദ്ധതി. ഇതിലൂടെ ചെറുപ്പത്തിൽ തന്നെ മുഴുവൻ വിദ്യാർത്ഥികളും കടന്നു വരുമ്പോൾ ഭാവിയിൽ അന്താരാഷ്ട്ര നിലവാരമുള്ള കൂടുതൽ കായിക താരങ്ങളെ ഉയർത്തി കൊണ്ടുവരാൻ കഴിയും എന്നതാണ് ഈ പദ്ധതിയിലൂടെ ഗവേഷണം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ തന്നെ physical literacy യിൽ ഈ ഗവേഷണ പദ്ധതി ആദ്യത്തേതാണ്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com