
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിജിലന്‍സ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജിലന്‍സ് സിഐ ബിനീഷ് ലാലിനെയാണ് ഊരുപൊയ്കയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബിനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പിന്നാലെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് പ്രാഥമിക വിവരം.സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. ആറ്റിങ്ങല്‍ മജിട്രേട്ട് കോടതിയിലെ സ്റ്റാഫായ ദിവ്യയാണ് ഭാര്യ. രണ്ടു മക്കളുണ്ട്
