Thursday, October 29News That Matters
Shadow

സർക്കാറിൻ്റെ റോഡ് സുരക്ഷ പാഠ്യപദ്ധതി ഏറെ സ്വാഗതാർഹം: റാഫ്

തിരുവനന്തപുരം: കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലമായി റോഡുസുരക്ഷ പാഠ്യപദ്ധതി നടപ്പാക്കണമെന്ന നിരന്തരമായ ആവശ്യം ഉടൻ നടപ്പിൽ വരുത്തുമെന്ന വിദ്യാഭ്യാസമന്ത്രി അഡ്വ.എൻ ഷംസുദ്ദീൻ്റെ പ്രഖ്യാപനം റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം സംസ്ഥാന പ്രവർത്തക യോഗം സ്വാഗതം ചെയ്തു. സംസ്ഥാനത്തെ മുഴുവൻ സ്‌കൂൾ,കോളേജ് തലങ്ങളിൽ ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ് എന്ന പേരിൽ റോഡു സുരക്ഷ, ലഹരി നിർമ്മാർജന ബോധവൽക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്തുവാൻ യോഗം തീരുമാനിച്ചു. സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ അഡ്വ. സുജാത എസ് വർമ്മ, കെടിഎ സമദ്, എസ് ആർ രവികുമാർ, രാജു മണക്കാട്, എംഎം ഷാനവാസ് നാട്ടകം, കെഎം കോശി കോട്ടയം, ടികെ രാധാകൃഷണൻ പാലക്കാട്, എൽദോ മോസ്സസ് എറണാകുളം, ടിഐകെ മൊയ്തു തൃശൂർ,വിഎച്ച് കെ മുഹമ്മദ് ഗുരുവായൂർ, വിജയൻ ആലപ്രത്ത് കോഴിക്കോട്,അനീഷ് മലാപ്പറമ്പ്, ഏകെ അഷ്റഫ് കൊടുവള്ളി, മുഹമ്മദ് ഫാരിസ് വയനാട്, സജി മണ്ഡലത്തിൽ കൽപ്പറ്റ, അജയകുമാർ കണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു. കെകെ സതീഷ് കുമാർ തൊടുപുഴ സ്വാഗതവും എകെ ജയൻ മലപ്പുറം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL