കുന്നമംഗലം: പന്തീരങ്കാവ് മാത്തറയില്‍ വയോധിക ദമ്ബതികളെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതി തിരൂരങ്ങാടി ചന്തപ്പടി ചുണ്ടയില്‍ വീട്ടില്‍ ഹസീമുദ്ദിനെ(30) ജില്ലാ പോലീസ് മേധാവി ടി.നാരയണൻ ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും ഫറോക് അസി.കമ്മീഷണർ എ.എം സിദ്ധീഖിൻ്റെ നേതൃത്വത്തില്‍ പന്തീരങ്കാവ് ഇൻസ്പെക്ടർ ജി.ബിജു കുമാറും ചേർന്ന് അറസ്റ്റ് ചെയ്തു.
സെപ്തംബർ 27ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വളർത്തു നായയുമായി പ്രഭാത സവാരിക്ക് പോയ വയോധികനെ നിരീക്ഷിച്ച ശേഷം സ്ത്രീ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പു വരുത്തി വീടിൻ്റെ മുൻവശത്തുകൂടി വീടിൻ്റെ വർക്ക് ഏരിയയിലേക്ക് പോയ വീട്ടമ്മയെ പിന്നില്‍ നിന്ന് മുഖം പൊത്തി ആക്രമിച്ച് കത്തിവീശി കഴുത്തിലെ സ്വർണ്ണമാല കവരുകയും കൈയിലെ വള ഊരി നല്‍കാൻ ആവശ്യപ്പെടുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടു ത്തുകയും ചെയ്തു. തടയാൻശ്രമിച്ച വീട്ടമ്മയുടെ കയ്യില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി വള ഊരിയെടുക്കുന്ന തിനിടയില്‍ സ്ഥലത്തെത്തിയ ഭർത്താവിനെ ആക്രമിച്ച് തള്ളിയിട്ട് കടന്ന് കളയുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ ഗ്രൂപ്പിലേക്ക് അന്വേഷണം എത്തുകയും പതിനേഴ് ദിവസത്തിനുള്ളില്‍ കൃത്യമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.ഇയാള്‍ക്കെതിരെ കഴിഞ്ഞവർഷം ഫറോക് സ്റ്റേഷനില്‍ എം.ഡി.എം.എ പിടികൂടിയതുമായി ബന്ധപ്പെട്ട് കേസുണ്ട്. കൂടാതെ വ്യാജ സ്വർണ്ണം പണയം വെച്ചതിന് തിരൂരങ്ങാടി, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. മാന്യമായ വേഷം ധരിച്ച് വാക്ചാതുരിയോടെ സംസാരിച്ച് ആരെയും വശീകരിക്കുന്ന പ്രകൃതമാണ് പ്രതിയുടെത്. മാസം 21000 രൂപ മാസവാടകയിലാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.
ഹെല്‍മറ്റും കത്തിയും റെയിൻകോട്ടും സൗത്ത് ബീച്ചില്‍ ഉപേക്ഷിച്ചതായും. അന്ന് തന്നെ വേങ്ങര കുന്നുംപുറത്ത് സ്വർണം വില്‍പന നടത്തിയ ശേഷം ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. പ്രതി മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും സ്വർണ്ണം വീണ്ടെടുക്കുന്നതിനും മറ്റുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം എന്നിവരെ കൂടാതെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ഷാജി, പ്രമോദ് എം, സുബീഷ്, സൈബർ സെല്ലിലെ സ്കൈലേഷ്, ഫറോക്ക് സബ്ബ് ഇൻസ്പെക്ടർ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com