കോഡൂർ: എഡിജിപി എം ആർ അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണവലയത്തിൽ ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അഡ്വക്കേറ്റ് കെ എൻ എ ഖാദർ പറഞ്ഞു. മുഖ്യഘടക കക്ഷിയായ സിപിഐയും മറ്റു കക്ഷികളും പറഞ്ഞിട്ട് പോലും എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും സിപിഎം ബിജെപി അന്തർധാര സജീവമായി ഉണ്ടായിരുന്നു. ഞാൻ മത്സരിച്ച ഗുരുവായൂർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പത്രിക തള്ളിയ സമയത്ത് വരണാധികാരിക്ക് മുമ്പിൽ ഒരു ഒരു അപസ്വരവും ഉയർത്താതെ അത് ശിരസാവഹിക്കുകയാണ് ബിജെപിയും ബിജെപിയുടെ സ്ഥാനാർത്ഥിയും ചെയ്തത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് ബിജെപിയുമായി ഒത്തുകളിച്ച് അന്ന് പത്രിക തള്ളിയത് എന്ന് ഖാദർ കൂട്ടിച്ചേർത്തു. പോലീസ് മാഫിയ കൂട്ടുകെട്ടിനെതിരെ കോഡൂർ പഞ്ചായത്ത് മുസ് ലിം ലീഗ് നടത്തിയ പ്രതിഷേധ സമര പരിപാടിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പ്രസിഡന്റ് എൻ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വി മുഹമ്മദ് കുട്ടി സെക്രട്ടറി എം പി മുഹമ്മദ് ഭാരവാഹികളായ കൊളക്കാട്ടിൽ നാസർ, എം.ടി ബഷീർ, വി പി ഹനീഫ, ഉമ്മർ പറവത്ത്, അസീസ് വിടി, കെ എം സുബൈർ, പാന്തൊടി ബാപ്പുട്ടി, കെ എൻ ഷാനവാസ്, കടമ്പോട്ട് കുഞ്ഞി മുഹമ്മദ്, വി പി ഉമ്മർ, ശിഹാബ് അരീക്കത്ത്, ജലീൽ വില്ലൻ പ്രസംഗിച്ചു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com