
ഊരകം: ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച പാറ്റതൊടി – കുണ്ടമാർ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്‌റഫ് നിർവഹിച്ചു. വാർഡ് മെമ്പർ വട്ടപറമ്പിൽ നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷക്കീല അത്തോളി, സുഹറ ആലുംങ്ങൽ, സലീന പരി, റൈഹാനത്ത് ചെമ്പയിൽ എന്നിവരും വാർഡ് വികസന സമിതി അംഗങ്ങളായ പാങ്ങാട്ട് യൂസുഫ് ഹാജി, മുസ്‌തഫ പാങ്ങാട്ട്, സുക്കൂർ ഹാജി പാലേരി, ഇ.കെ ഹനീഫ, മൈമി പാങ്ങാട്ട്, കുഞ്ഞുട്ടി പാങ്ങാട്ട്, റസാഖ് പി, അസീസ് ഒ.കെ എന്നിവരും നാട്ടുകാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
