Sunday, September 13News That Matters
Shadow

തുരത്താം പകർച്ചവ്യാധികളെ’; കുറ്റാളൂർ വി.സി സ്മാരക വായനശാലയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കുറ്റാളൂർ വി.സി സ്മാരക വായനശാല വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘തുരത്താം പകർച്ചവ്യാധികളെ’ എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടി തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ ഉദ്ഘാടനം ചെയ്തു. കെ. ബിന്ധ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജലജന്യ രോഗങ്ങളും അവയുടെ നിവാരണ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ വേങ്ങര പി.എച്ച് സെന്റർ നഴ്‌സിംഗ് ഓഫീസർ ദീപ മാത്യു മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫികളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കെ. ഗിരീഷ്കുമാർ, പി.പി ചാത്തപ്പൻ, എം. വത്സകുമാർ, കെ.എം സുചിത്ര എന്നിവർ പരിപാടിയിൽ സംസാരിച്ചു. ടി.പി ശങ്കരൻ സ്വാഗതവും നിസാറ കല്ലുങ്ങൽ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL