Sunday, September 13News That Matters
Shadow

കൂട്ടിലങ്ങാടി കടലുണ്ടിപ്പുഴയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാതായി

മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം വെള്ളക്കാട് പമ്പ് ഹൗസിന് സമീപം കടലുണ്ടിപ്പുഴയിൽ യുവാവിനെ കാണാതായി. കണ്ണൂർ മാളൂർ തരിക്കണ്ടി വീട്ടിൽ ബാലന്റെ മകൻ സുധീഷ് കുന്നുമ്മലിനെയാണ് (37) കാണാതായത്. ഞായറാഴ്ച രാത്രി പത്ത് മണി വരെ ഇദ്ദേഹം പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രിയോടെ യുവാവിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പമ്പ് ഹൗസിന് സമീപത്ത് നിന്ന് ഇയാളുടെ ബൈക്ക് കണ്ടെത്തി. ബൈക്കിനൊപ്പം വാഹനത്തിന്റെ താക്കോലും, ഫോൺ നമ്പറും കുടുംബ മേൽവിലാസവും ഉൾപ്പെടുന്ന ഒരു കുറിപ്പും ഉപേക്ഷിച്ച നിലയിലായിരുന്നു. യുവാവ് പുഴയിൽ ചാടിയതാകാമെന്ന നിഗമനത്തിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ തുടരുകയാണ്. വിവരമറിഞ്ഞ് സുധീഷിന്റെ ബന്ധുക്കളും കണ്ണൂരിൽ നിന്ന് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL