Sunday, September 13News That Matters
Shadow

ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്.

ഭിന്നശേഷി കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ തെറാപ്പി സെന്റർ ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഭിന്നശേഷികുട്ടികൾക്ക് തുല്യാവസരങ്ങളും മികച്ച ജീവിതസൗകര്യങ്ങളും ഉറപ്പാക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ്, വിദഗ്ധ തെറാപ്പികളിലൂടെ അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആധുനിക തെറാപ്പി സെന്റർ സജ്ജമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL