
രാജേഷ് ജി. കരിങ്കപ്പാറ രചിച്ച ‘ലാവാരിഷിലെ തണുത്ത രാത്രികൾ’ എന്ന നോവൽ പി.കെ. നവാസ് എം.എൽ.എ പ്രകാശനം ചെയ്തു. കരിങ്കപ്പാറ ജി.യു.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കീന കുന്നത്ത് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ ഡോ. ശശിധരൻ ക്ലാരി അധ്യക്ഷത വഹിച്ചു. സൈതലവി തൊട്ടിയിൽ മുഖ്യാതിഥിയായിരുന്നു. സുരേഷ് തെക്കീട്ടിൽ പുസ്‌തകപരിചയം നടത്തി. ആരിഫ മെഹ്ഫിൽ, ജാബിർ പി., മുരളീധരൻ കൊല്ലത്ത്, നാരായണൻ നീലമന, ടി.കെ. ബോസ്, അനിൽ പാണായി, ബാപ്പു കൂട്ടിലങ്ങാടി, സത്യൻ എരവിമംഗലം, ചന്ദ്രൻ കണ്ണഞ്ചേരി, മിഥുൻ മനോഹർ, ഷെഫീഖ് ക്ലാരി, പ്രദീപ്, ഫാത്തിമ കളത്തിൽ, അംന പുല്ലാര തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
