കോട്ടയ്ക്കൽ: വയോധികനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പറപ്പൂർ ആലച്ചുള്ളിയിൽ താമസിക്കുന്ന മച്ചിങ്ങപറമ്പിൽ സുബ്രഹ്മണ്യനാണ് (62) മരിച്ചത്. വെങ്കിട്ടത്തേവർ ശിവക്ഷേത്ര കുളത്തിലാണ് മരിച്ചനിലയിൽ കണ്ടത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാമെന്നാണ് കരുതുന്നത്.
കോട്ടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: വത്സല, മക്കൾ: ലിജേഷ് (കോട്ടയ്ക്കൽ ആയുർവ്വേദ കോളേജ്), ലിജന, മരുമകൻ: ഭാർഗവൻ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com