
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന കൂവപ്പറമ്പ് ഹിദായത്ത് നഗർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി വിട്ടുനൽകിയ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ, വൈസ് പ്രസിഡന്റ് കെ.വി. ഹുസൈൻ എന്നിവരുടെ സാന്നിധ്യത്തിൽ പത്താം വാർഡ് മെമ്പർ സുബൈദ ഇസ്മായിൽ പഞ്ചായത്ത് സെക്രട്ടറി വിവേക് രാജിന് സ്ഥലത്തിന്റെ പ്രമാണം കൈമാറി. മുൻ വാർഡ് മെമ്പർ സുബ്രഹ്മണ്യൻ ഉണ്ണി അരക്കിങ്ങൽ, മൈത്രി ഗ്രാമവാസികളായ കാപ്പിൽ ജമാൽ, എ.കെ. മൊയ്തീൻകുട്ടി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
