വേങ്ങര: മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കണ്ണടച്ചാൽ അത് സാമൂഹ്യ പുരോഗതിക്കും വ്യവസ്ഥിതിക്കും ക്ഷതം വരുത്തുമെന്ന് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ) സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ. മനുഷ്യന്റെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന അവസ്ഥയിൽ അതിനെതിരെ പൊതുസമൂഹത്തെയും മനുഷ്യമനസാക്ഷിയെയും കൂട്ടിച്ചേർത്ത് പരിരക്ഷ ഉറപ്പാക്കാനുള്ള മുഖ്യ കർമ്മം ജില്ലാ കമ്മിറ്റി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേങ്ങര വ്യാപാര ഭവനിൽ നടന്ന ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (രജിസ്റ്റർ നമ്പർ ടി സി 421 / 2018) മലപ്പുറം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി മഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി. നാസർ മുഖ്യപ്രഭാഷണം നടത്തി. പി.പി.എ. ബാവ, ബോസ് മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മേലോത്ത്, വാമന കുമാർ മഞ്ചേരി, എം.പി. വേലായുധൻ മാസ്റ്റർ, റൈഹാനത്ത് ബീവി, കബീർ കക്കാട്, എ.കെ. ഹംസ, അനിൽകുമാർ ടി. തുടങ്ങിയവർ സംസാരിച്ചു. അനിൽകുമാർ കെ.ടി. സ്വാഗതവും റഷീദ പി.കെ. നന്ദിയും പറഞ്ഞു.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ്: അസൈനാർ ഊരകം, വൈസ് പ്രസിഡന്റുമാർ: മുഹമ്മദ് ബാവ എ.ആർ. നഗർ, മൈമൂന എൻ.ടി., വത്സല ചെമ്മാട്, സാബു മഞ്ചേരി, ജനറൽ സെക്രട്ടറി: അഷറഫ് മനരിക്കൽ, സെക്രട്ടറിമാർ: വി. വിനോദിനി ടീച്ചർ, മുരുകേഷ് പാണ്ടിക്കാട്, വേണുഗോപാൽ, സരോജിനി സി., മുരളി കൃഷ്ണൻ, ട്രഷറർ: ശശി കണ്ണമംഗലം

