
വേങ്ങര: ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ വേങ്ങര കൂരിയാട് സ്വദേശി മരിച്ചു. ബസ് ഡ്രൈവറായ കൂരിയാട് വടക്കേപ്പുറത്ത് റഷീദ് ആണ് മരിച്ചത്. എസ്. രായവാരം മണ്ഡലത്തിൽ ഗോകുലപാടിന് സമീപം ദേശീയപാത 16-ൽ അർദ്ധരാത്രി ഒരു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഒഡീഷയിൽ നിന്നും തൊഴിലാളികളുമായി നാട്ടിലേക്ക് വരികയായിരുന്ന സ്വകാര്യ ട്രാവൽസ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടസമയത്ത് ബസ്സിൽ 30-ഓളം യാത്രക്കാരുണ്ടായിരുന്നു. റഷീദിന്റെ മൃതദേഹം നിലവിൽ വിശാഖപട്ടണത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടുവരും. മാതാവ്: ഖദീജ. ഭാര്യ: ആരിഫ. മക്കൾ: റഹീസ്, റഹ്നാസ്, റിഷാന, റിസ്ല.
