
വേങ്ങര: ചേറൂർ അടിവാരത്തുള്ള ‘ചേറൂർ ഗ്രാനൈറ്റ്’ ക്രഷർ യൂണിറ്റിൽ മെഷീനിൽ വീണ് അസം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. അസം നാഗോൺ ദിങ് സ്വദേശിയായ ജൊഹിറുൽ ഇസ്‌ലാം (26) ആണ് മരിച്ചത്. മെയ് 31-ന് രാവിലെ 10.50-ഓടെയാണ് അപകടം നടന്നത്.ക്രഷറിലെ മെഷീൻ ഓപ്പറേറ്ററായിരുന്നു ജൊഹിറുൽ ഇസ്‌ലാം. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ മെഷീനുള്ളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തിരൂരങ്ങാടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.സ്ഥാപനത്തിന്റെ മാനേജറായ ചേറൂർ കല്ലകൻചിന സ്വദേശി ഹാസിം വേങ്ങര പോലീസ് സ്റ്റേഷനിൽ എത്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. വേങ്ങര എസ്.ഐ രഞ്ജിത്ത് പി. യുടെ നേതൃത്വത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
