Tuesday, May 26News That Matters
Shadow

ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസിനെ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

പെരുമണ്ണ ക്ലാരി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി പത്താം വർഷവും 100 ശതമാനം വിജയം കൈവരിച്ച് ഉജ്ജ്വല നേട്ടം കൊയ്ത ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസ് സ്കൂളിനെ പെരുമണ്ണ ക്ലാരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. സ്കൂളിനുള്ള മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. വിദ്യാഭ്യാസ രംഗത്ത് സ്കൂൾ കാത്തുസൂക്ഷിക്കുന്ന മികച്ച നിലവാരത്തിനും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി.എയുടെയും നിരന്തര പ്രയത്നത്തിനുമുള്ള അംഗീകാരമായാണ് ഉപഹാരം സമർപ്പിച്ചത്. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബുഷുറുദ്ധീൻ തടത്തിൽ, സ്കൂൾ പ്രഥമ അധ്യാപകൻ പി. പ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് മാലിക്, മണ്ഡലം വൈസ് പ്രസിഡന്റ് അക്‌ബർ ചെമ്മിളി, ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജസ്ന പൂഴിത്തറ, ഫൈസൽ എം.പി, അജു, സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL