വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിൽ 25 വർഷക്കാലം മെമ്പർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ സുദീർഘമായ സേവനം അനുഷ്ഠിച്ച ചൂരപ്പിലാക്കൽ കുഞ്ഞമ്മദ് മാസ്റ്ററെ വേങ്ങര ജനമൈത്രി പോലീസ് ആദരിച്ചു. അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായ ഇദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് ‘സ്നേഹാദരം’ എന്ന പേരിൽ ഉപഹാരം നൽകിയത്. വേങ്ങര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) കെ. പ്രജീഷ് മാസ്റ്റർക്ക് മോമെന്റോ കൈമാറി. ചടങ്ങിൽ റിൻഷാദ്, ഇബ്രാഹിം വെട്ടിക്കാട്ടിൽ, കെ.ടി. അലവിക്കുട്ടി, പറങ്ങോടത്ത് അസീസ്, റുഷ്ദ വെട്ടിക്കാട്ടിൽ, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
