ഊരകം: വെങ്കുളം സൽമാനുൽ ഫാരിസി ഹയർ സെക്കണ്ടറി മദ്‌റസയിൽ ‘അക്ഷര ലോകത്തേക്ക് ആദ്യ ചുവട്’ എന്ന ശീർഷകത്തിൽ പ്രവേശനോത്സവം – ഫത്‌ഹേ മുബാറക് സംഘടിപ്പിച്ചു. അറിവിന്റെ അക്ഷര വഴിയിലേക്ക് ആദ്യമായി പ്രവേശിച്ച കുരുന്നുകൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ആദ്യാക്ഷരം കുറിച്ചു നൽകി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ബാഖവി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി മദ്‌റസയിൽ പുതുതായി ഒരുക്കിയ സ്മാർട്ട് ക്‌ളാസ് റൂമുകളുടെയും നവീകരിച്ച ക്ലാസ് റൂമുകളുടെയും സമർപ്പണവും ചടങ്ങിൽ നടന്നു. ആധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ച അധ്യയന സാഹചര്യങ്ങൾ അറിവിന്റെ വലിയ ലോകം വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നുനൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അലി ഫാളിലി പാലാണി ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി. മൂസ സഖാഫി, നവാസ് അസ്ഹരി ഗാന്ധിക്കുന്ന്, മിദ്‌ലാജ് മുഈനി പുല്ലഞ്ചാൽ, കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി വി.കെ. സൈനുദ്ധീൻ ഹാജി, എസ്.വൈ.എസ്. ഊരകം സർക്കിൾ പ്രസിഡന്റ് ശാഫി മുസ്‌ലിയാർ, സർക്കിൾ സെക്രട്ടറി അബ്ദുൽ വാസിഹ് വി.പി, എസ്.എസ്.എഫ്. ഊരകം സെക്ടർ സെക്രട്ടറി ഹസീബ് ടി.സി, അനീസ് അലി മുസ്‌ലിയാർ, സൽമാൻ സി എന്നിവർ സംബന്ധിച്ചു.

