Tuesday, April 7News That Matters
Shadow

റിട്ട. സബ് രജിസ്ട്രാർ കുഞ്ഞിപോക്കർ കുട്ടി ഹാജി നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങൽ-കൊട്ടന്തല സ്വദേശിയും റിട്ടേർഡ് സബ് രജിസ്ട്രാറുമായ കടവത്ത് വലിയ പീടിയേക്കൽ കുഞ്ഞിപോക്കർ കുട്ടി ഹാജി (65) നിര്യാതനായി. ഖബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൊട്ടന്തല ജുമാ മസ്ജിദിൽ നടക്കും. സാമൂഹിക, രാഷ്ട്രീയ, മത മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പാലത്തിങ്ങൽ മഹല്ല് സെക്രട്ടറി, മുസ്‌ലിം ലീഗ് ഡിവിഷൻ 22 പ്രസിഡന്റ്‌, ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, കൊട്ടന്തല ടി.ഐ. മദ്രസ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.​പരപ്പനങ്ങാടി ഫാർമേഴ്‌സ് സഹകരണ സംഘം ഡയറക്ടർ, പാലത്തിങ്ങൽ മുസ്‌ലിം എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, പരപ്പനങ്ങാടി മുനിസിപ്പൽ സർവിസ് പെൻഷനേഴ്‌സ് ലീഗ് പ്രസിഡന്റ്‌, പാലത്തിങ്ങൽ മീഡിയ പ്രസിഡന്റ്‌, എസ്.വൈ.എസ് കൊട്ടന്തല യൂണിറ്റ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പരപ്പനങ്ങാടി മുനിസിപ്പൽ മുൻ ചെയർപേഴ്സണും തിരൂരങ്ങാടി മണ്ഡലം വനിതാ ലീഗ് പ്രസിഡന്റുമായ വി.വി ജമീല ടീച്ചറാണ് ഭാര്യ. മക്കൾ: മുഹമ്മദ്‌ ഷാഹിദ് (അസിസ്റ്റന്റ് പ്രൊഫസർ, കോഴിക്കോട് മെഡിക്കൽ കോളേജ് ഫാർമസി കോളേജ്), മുഹമ്മദ്‌ ജിയാദ് (ബിസിനസ്, ചെമ്മാട്). മരുമക്കൾ: ഷാനാ സലാം (താനൂർ എം.ഇ.എസ് സ്കൂൾ), അസ്ന (എൻ.ഐ.ടി കോഴിക്കോട്). നഹാസ് ഹോസ്പിറ്റൽ മാനേജർ എം. അഹമ്മദലി ബാവ സഹോദരി ഭർത്താവാണ്.​അദ്ദേഹത്തിന്റെ നിര്യാണത്തിൽ കെ.പി.എ. മജീദ് എം.എൽ.എ, മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL