
തിരൂരങ്ങാടി: മമ്പുറം മക്കാം പരിസരത്ത് ഇന്ന് (21/03/2026) കുഴഞ്ഞുവീണ് മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളെ കണ്ടെത്താൻ പോലീസ് സഹായം തേടുന്നു. മരിച്ച വ്യക്തി പാലക്കാട് സ്വദേശിയായ കബീർ ആണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവരോ ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഉടൻ തന്നെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ: 0494 2460331തിരൂരങ്ങാടി താലൂക്ക് ആശുപത്രി: 0494 2460371
