Thursday, March 19News That Matters
Shadow

വേങ്ങര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായി വി.എൻ. ജയകൃഷ്ണനെ പ്രഖ്യാപിച്ചു

വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായി എ.ആർ. നഗർ കുന്നുംപുറം സ്വദേശി വി.എൻ. ജയകൃഷ്ണനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഇരുപതോളം വർഷമായി സംഘടനാ പ്രവർത്തനത്തിലും പൊതുരംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിത്വമാണ് ജയകൃഷ്ണന്റേത്. ബാലഗോകുലത്തിലൂടെ പ്രവർത്തനരംഗത്തേക്ക് എത്തിയ അദ്ദേഹം ബി.ജെ.പിയുടെ ബൂത്ത് തലം മുതൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ മൂന്നാം തവണയും ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയാണ്. കഴിഞ്ഞ 21 വർഷമായി പൊതുവിതരണ കേന്ദ്രം നടത്തിവരുന്ന അദ്ദേഹം കോമൺ സർവീസ് സെന്ററിലൂടെ വിവിധ ജനസേവന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട്. ഇതിനുപുറമെ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി താലൂക്ക് വൈസ് പ്രസിഡന്റ്, കൊടുവായൂർ വ്യാസവിദ്യാനികേതൻ വർക്കിംഗ് കമ്മിറ്റി മെമ്പർ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഏജന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. കുന്നുംപുറം വാക്കയിൽ നാരായണൻ നായരുടെയും വനജയുടെയും മകനാണ്. ഭാര്യ രാധികയ്ക്കും മക്കളായ വൈഷ്ണവി, സൂര്യനാരായണൻ എന്നിവർക്കുമൊപ്പം കുന്നുംപുറത്താണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL